v
ജീ​വ​ൻ​ ​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​കൊ​ല്ലം​ ​ലേ​ക്ക് ​സി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശ​ങ്കേ​ഴ്സ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​ന​ൽകു​ന്ന​ ​ഐ.​സി.​യു​ ​വെ​ന്റി​ലേ​റ്റ​ർ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റിവെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന് ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​ന​ൽ​കു​ന്നു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ല്ലം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​രാ​ജേ​ന്ദ്ര​ൻ,​ ​ആ​ശു​പ​ത്രി​ ​അ​ഡ്‌​ഹോ​ക്ക് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​നി​ൽ​ ​മു​ത്തോ​ടം,​ ​പി.​ ​സു​ന്ദ​ര​ൻ, റോ​ട്ട​റി​ ​ക്ല​ബ് ​ഡി​സ്ട്രി​ക്ട് ​ഗ​വ​ർ​ണ​ർ​ ​കെ.​ ​ശ്രീ​നി​വാ​സ​ൻ,​ ​ഡോ.​ ​ജോ​ൺ​ ​ഡാ​നി​യ​ൽ,​ ​ഡോ. കെ.എൻ. ശ്യാം​ ​പ്ര​സാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

കൊല്ലം: ജീവൻ രക്ഷാപദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് കൊല്ലം ലേക്ക് സിറ്റിയുടെ നേതൃത്വത്തിൽ ശങ്കേഴ്സ് ആശുപത്രിയിൽ ഐ.സി.യു വെന്റിലേറ്റർ നൽകി. ആശുപത്രി ചെയർമാനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ വെന്റിലേറ്ററുകൾ ഏറ്റുവാങ്ങി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉപകരണങ്ങൾ കൈമാറി. ശങ്കേഴ്സ് ആശുപത്രിയിൽ നടന്ന യോഗത്തിൽ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോൺ ഡാനിയൽ, ഡോ. ജി.എ. ജോർജ്, ശ്രിഷ് കേശവൻ, ജില്ലാ പരിശീലകൻ കെ.എസ്. ശശികുമാർ, അഡ്വ. അലക്സ് തോമസ്, എ.ജി. പ്രതാപൻ പിള്ള, കൊല്ലം ലേക്ക് സിറ്റി പ്രസിഡന്റ് വിനായകൻ, സെക്രട്ടറി ഡോ. ജോസഫ് വിനു, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ആശുപത്രി അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ അനിൽ മുത്തോടം, പി. സുന്ദരൻ എന്നിവർ പങ്കെടുത്തു.