v
കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ട​ച്ചി​ടേ​ണ്ടി​ ​വ​ന്ന​ ​സി​നി​മാ​ ​തി​യേ​റ്റ​റു​ക​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​വ​സാ​ന​ഘ​ട്ട​ ​ശു​ചീ​ക​ര​ണ​ ​പ്ര​വൃ​ത്തി​യി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​തി​യേ​റ്റ​ർ​ ​ജീ​വ​ന​ക്കാർ

 തിയേറ്ററുകൾ നാളെ തുറക്കുന്നതും കാത്ത് സിനിമാപ്രേമികൾ

കൊല്ലം: കൊവിഡിനു പിന്നിലൊളിക്കേണ്ടി വന്ന നീണ്ട ഒന്നര വർഷത്തിനു ശേഷം നാളെ തീയേറ്ററുകൾ തുറക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ. മൊബൈലിന്റെയും ടാബിന്റെയും കമ്പ്യൂട്ടറിന്റെയും സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കു മാറുന്ന സിനിമയെ ഇരു കൈയും നീട്ടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകം.

നാളെ തുറക്കുമെങ്കിലും മലയാള സിനിമകൾ അധികമുണ്ടാവില്ലെന്നത് നിരാശയാകും. പൃഥ്വിരാജ് ചിത്രമായ സ്റ്റാർ നാളെയെത്തും. ജയിംസ് ബോണ്ട്, ജീനോം ടു (ഇംഗ്ളീഷ് ), ഡോക്ടർ (തമിഴ്) എന്നിവയാണ് മറ്റു ചിത്രങ്ങൾ. എന്നാൽ ദീപാവലിയോടനുബന്ധിച്ച് പുതിയ മലയാള സിനിമകൾ എത്തുമെന്നും പ്രതീക്ഷയുണ്ട്. നവംബർ 12ന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് തിയേറ്ററുകളിൽ തിരക്കു കൂട്ടുമെന്ന വിശ്വാസത്തിലാണ് ഉടമകൾ. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് കുറുപ്പ്. 2020 മാർച്ച് 10 മുതൽ അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾക്ക് ഇടയ്ക്ക് ഇളവ് ലഭിച്ചെങ്കിലും ഭൂരിഭാഗവും തുറന്നില്ല. കൊവിഡ് കേസുകൾ കൂടിയതോടെ തിയേറ്ററുകൾക്ക് പൂർണമായും പൂട്ടുവീണു.

ജില്ലയിൽ 25 തീയേറ്ററുകളിലായി 40 സ്ക്രീനുകളാണുള്ളത്. തുറക്കാൻ അനുമതി ലഭിച്ചതോടെ തിയേറ്ററുകളും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് ജീവനക്കാർ. അടഞ്ഞുകിടന്ന ദിവസങ്ങളിലും തീയേറ്ററുകളുടെ പരിപാലനത്തിൽ ഉടമകൾ ജാഗ്രത കാട്ടിയിരുന്നു. ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുകയും പ്രൊജക്ടറുകളും സൗണ്ട് സിസ്റ്റവും എ.സിയുമടക്കം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്നു. തിയേറ്ററുകൾ തുറക്കുന്നത് കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തിയേറ്റർ അടച്ചിട്ടതോടെ ജീവനക്കാരുടെ ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു. അടച്ചിട്ടിരുന്ന കാലത്ത് പകുതി ജീവനക്കാർക്കാണ് ജോലി ലഭിച്ചിരുന്നത്. ആദ്യ രണ്ടു മാസം മുഴുവൻ ശമ്പളം നൽകി. ഒരു തിയേറ്ററിൽ 10 ജീവനക്കാരെങ്കിലും ഉണ്ടാവും. ഒന്നര ലക്ഷം രൂപ വരെയാണ് മാസം ശമ്പളയിനത്തിൽ നൽകേണ്ടത്. വരുമാനം ഒന്നുമില്ലാത്ത കാലത്ത് 50,000 രൂപ വരെ പ്രതിമാസം ശമ്പളം നൽകേണ്ടി വന്നു.

നിർദ്ദേശങ്ങൾ

 തിയേറ്റർ പൂർണ്ണമായി സാനിട്ടൈസ് ചെയ്യണം

 സാനിട്ടൈസറും പനി പരിശോധിക്കാനുള്ള ഉപകരണവും വേണം

 രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം

 കൗണ്ടറിൽ കൂടിനിൽക്കാൻ പാടില്ല

 50 ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനം

കുടുംബ പ്രേക്ഷകർ വൈകും

18 വയസിൽ താഴെയുള്ളവർക്കും കുട്ടികൾക്കും പ്രവേശനം നിഷേധിച്ചത് തിയേറ്റർ നടത്തിപ്പുകാരെയും സിനിമക്കാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. കുടുംബമായി സിനിമ കാണാനെത്തുന്നവരാണ് കൂടുതലും. കുട്ടികളെ വീട്ടിലിരുത്തി തിയേറ്ററിലെത്താൻ മാതാപിതാക്കൾ മടിക്കും. വേകുവോളം കാത്തിരിക്കാമെങ്കിൽ ആറുവോളം കാക്കാമെന്ന നിലപാടിലാണ് പ്രേക്ഷകർ ഉൾപ്പെടെ എല്ലാവരും!

ഉപകരണങ്ങൾ നശിക്കാതിരിക്കാൻ തിയേറ്റർ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പ്രവർത്തിപ്പിച്ചിരുന്നു. 40,000 മുതൽ 70,000 വരെ ഫിക്സഡ് ചാർജ്ജാണ് വൈദ്യുതി വകുപ്പ് ഈടാക്കുന്നത്. മാർച്ചിന് ശേഷം പലരും വൈദ്യുതി ചാർജ് അടച്ചിട്ടില്ല. കുടിശിക വന്നവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. അടഞ്ഞുകിടന്ന കാലത്തെ കെട്ടിട നികുതിയയങ്കിലും ഒഴിവാക്കണം

ജെ. രാജശേഖരൻ നായർ, മുൻ കൺവീനർ, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള