കൊല്ലം: ആധുനിക സൗകര്യങ്ങളോടുകൂടി ഉളിയക്കോവിൽ കുറുവേലി കോളനി നവീകരിക്കണമെന്ന് സി.പി.എം കടപ്പാക്കട ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ ഉദ്ഘാടനംചെയ്തു. ഡി. ഷൈൻദേവ് അനുശോചനപ്രമേയവും ശ്യാംരാജൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ആർ.എസ്. ബാബു, എ.എം. ഇക്ബാൽ, സി. ഉണ്ണിക്കൃഷ്ണൻ, അഡ്വ. വി. രാജേന്ദ്രബാബു, എൻ.ജി. കൃഷ്ണൻ, എസ്. രാജ്മോഹൻ, ആർ. വിജയൻ, എച്ച്. ബേസിൽലാൽ എന്നിവർ സംസാരിച്ചു. പി.ഡി. ജോസ്, എസ്. അമ്പിളി, ഭാസി, സജിത് എന്നിവർ പങ്കെടുത്തു. സി. ഉണ്ണികൃഷ്ണനെ സെക്രട്ടറിയായി 15 അംഗ ലോക്കൽകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.