കൊല്ലം: വർദ്ധിച്ചുവരുന്ന ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക,​ പാചകവാതകത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ഉപഭോക്തൃ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ബുധനാഴ്ച സായാഹ്ന ധർണ നടത്തും. ധർണയിൽ വിവിധ കൺസ്യൂമർ സംഘടനകളുടെ ഭാരവാഹികളായ അഡ്വ. എം.പി. സുഗതൻ ചിറ്റുമല, ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, കിളികൊല്ലൂർ തുളസി, എ.എ. ലത്തീഫ് മാമൂട്, അഡ്വ. ജി. വിജയകുമാർ, കെ. ചന്ദ്രബോസ്, കല്ലുമ്പുറം വസന്തകുമാർ, തേവള്ളി പുഷ്പൻ, ആർ. ജയകുമാർ, എ. ജമാലുദീൻ, അശ്രാമം ഓമനക്കുട്ടൻ, ഷാജഹാൻ എന്നിവർ സംസാരിക്കും.