എഴുകോൺ: പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്യുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഉദ്ഘാടനം എഴുകോൺ പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിൽ വൈസ് പ്രസിഡന്റ് ആതിര ജോൺസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ മിനി അനിൽ, വാർഡ് മെമ്പർ ആർ.എസ്. ശ്രുതി, ഡോ.കെ. ലത, ഡോ.ശ്രീകുമാരി സെൻ, എന്നിവർ സംസാരിച്ചു.