അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 46-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം നടന്നു. അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണം എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റും വിശ്വഭാരതി കോളേജ് പ്രിൻസിപ്പലുമായ എ.ജെ. പ്രതീപ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.നിർമ്മലൻ അദ്ധ്യക്ഷനായി. സെക്രട്ടറി രാജൻകുഞ്ഞ്, റീജയൻ ചെയർമാൻ ബിനു, അഡ്മിനിസ്ട്രേറ്റർ ശശിധരൻ, ട്രഷറർ വി.എൽ. അനിൽകുമാർ നെട്ടയം, ഷാജി മഹീന്ദ്ര, പി. അരവിന്ദൻ , കെ. യശോധരൻ, വി.എൻ. ഗുരുദാസ്, കെ. ദേവേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വയലാർ ഗാനസന്ധ്യയും നടന്നു.