കൊല്ലം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം നാളെ നടക്കും. നാണി
ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന സംഗമത്തിൽ ജില്ലയിൽ നിന്നുള്ള മതപണ്ഡിതരുടെ 500 പ്രതിനിധികൾ പങ്കെടുക്കും. 'ഖുൽഉ, ഫസ്ഖ് ഇസ്ലാമിക നിയമങ്ങൾ കോടതി വിധിയുടെ സാഹചര്യത്തിൽ' എന്ന വിഷയാവതരണം സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി നടത്തും. മതനിയമങ്ങളും അദ്ധ്യാപനവും എന്ന വിഷയത്തിൽ ചർച്ച നടക്കും.സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് സിറാജുൽ ഉലമ പി.എ.ഹൈദ്രൂസ് മുസലിയാർ, മുശാവറ അംഗം ഇസുദീൻ കാമിൽ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാ
ഫി, സിറാജുദീൻ അഹ്സനി, ഏരൂർ ഷംസുദീൻ മദനി, സിറാജുദീൻ ബാഖവി, സിദ്ദിഖ് മിസ്ബാഹി, മുട്ടയ്ക്കാവ് ബദറുദ്ദീൻ, ബാഖവി, സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ,മുജീബ് റഹ്മാൻ അഹ്‌സനി, അബ്ദുൽ റഹീം ബാഖവി, അബ്ദുൽ റഹീം നിസാമി, യഅഖൂബ് നിസാമി, അൻസർ നഈമി എന്നിവർ പങ്കെടുക്കും. കൊല്ലം, ചാത്തന്നൂർ,ചടയമംഗലം, കരുനാഗപ്പള്ളി മേഖലകളിൽ പണ്ഡിത സംഗമത്തിന്റെ മുന്നോടി
യായി കൺവൻഷനുകൾ നടന്നതായും ജില്ലാ ഭാരവാഹികൾ അറിയിച്ചു.