പരവൂർ: എസ്.എൻ.വി.ജി.എച്ച്.എസിലെ നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എസ്. സാജൻ നിർവഹിച്ചു. തുടർന്ന് കേരള യൂണിവേഴ്സിറ്റി എം.എസ് സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.എസ്. ഗൗരി നീലുവിന് പരവൂർ എസ്.എൻ.വി സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ ഉപഹാരം നൽകി. പ്രഥമാദ്ധ്യാപിക എസ് പ്രീത, സമാജം വൈസ് പ്രസിഡന്റ് ശശിധരപണിക്കർ തുടങ്ങിയവർ പങ്കെടുത്തു.