കൊല്ലം: കേരള സർക്കാർ നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുന്ന പദ്ധതിയായ കരുതലോടെ മുന്നോട്ട് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിൽ ജില്ലാഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷത വഹിച്ചു . ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.പത്മജ പ്രസാദ് സ്വാഗതം പറഞ്ഞു.
ഓച്ചിറ ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.തുളസീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ, വാർഡ് മെമ്പർ സൗമ്യ എസ്.പ്രേം കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ കൃഷ്ണകുമാർ, ആദിനാട് യു. പി. എസ് പ്രധാനഅദ്ധ്യാപിക ജ്യോത്സ്നിക എന്നിവർ ചടങ്ങിൽ സംസാരിച്ചു..കുലശേഖരപുരം ഹോമിയോ ഡിസ്‌പെൻസറി അറ്റൻഡർ അനന്തൻപിള്ള നന്ദി പറഞ്ഞു.