കൊല്ലം: കല്ലുപാലം പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്വിക്ക് (ക്വയിലോണൈറ്റ്‌സ് ഫോർ എ കൺസ്ട്രക്ടീവ് കൊല്ലം ) നേതൃത്വത്തിൽ ധർണ നടത്തി. എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പാലത്തിന്റെ തൂണുകളിലേക്ക് ചീമുട്ട എറിഞ്ഞു പ്രതിഷേധിച്ചു. ക്വിക്ക് ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആർ.യശോധരൻ, ക്ലാവറ സോമൻ, മുണ്ടയ്ക്കൽ സുരേഷ് കുമാർ, ആറ്റൂർ ശരത്ചന്ദ്രൻ, അനിൽ പടിക്കൽ, വെളിയം ഗാനപ്രിയൻ, ഷൈജു പള്ളിമൺ, കീർത്തി രാമചന്ദ്രൻ, മങ്ങാട് ലത്തീഫ്, ഇരവിപുരം ഷാജഹാൻ എന്നിവർ സംസാരിച്ചു.