devarajan-
ജി. ദേവരാജൻ സ്മൃതി ഗാഥ മ്യൂസിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേവരാജൻ മാസ്റ്ററുടെ 94-ാം ജന്മദിനവും ഗാനാലാപന സദസും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജി. ദേവരാജൻ മാസ്റ്ററുടെ 94-ാം ജന്മദിനവും ഗാനാലാപന സദസും ദേവരാജൻ സ്മൃതി ഗാഥ മ്യൂസിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ നടന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് മുണ്ടയ്ക്കൽ അഡ്വ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജയിൽ ഡി.ഐ.ജി ബി പ്രദീപും മുൻ ജയിൽ സൂപ്രണ്ട് കെ. സോമരാജനും അനുസ്മരണ പ്രഭാഷണം നടത്തി. സംഗീത സംവിധായകൻ പെരിനാട് സുരേഷിനെ ആദരിക്കുകയും ആദിത്യരാജിന് അനുമോദനവും നൽകി. സെക്രട്ടറി റസീന അജയൻ സ്വാഗതവും എ. മോഹനൻ നന്ദിയും പറഞ്ഞു.