പുത്തൂർ: കോട്ടാത്തല 1281-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് വിവിധ പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവർക്ക് മെരിറ്റ് സ്കോളർഷിപ്പും വിദ്യാഭാസ അവാർഡുകളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കോട്ടാത്തല വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി . എൻ.എസ്.എസ് ഇലകട്രോൾ മെമ്പർ പി.രാജഗോപാൽ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ വി.പ്രശാന്ത് കുമാർ , കരയോഗം ഭാരവാഹികളായ കുഞ്ഞുകൃഷ്ണനുണ്ണിത്താൻ, അപ്പുക്കുട്ടൻ പിള്ള, ശ്രീകുമാർ, ഗോപകുമാർ, ചന്ദ്രശേഖരൻ പിള്ള, മധുസൂദനൻ പിള്ള, മോഹനചന്ദ്രൻ പിള്ള, മന്മദൻ നായർ തുടങ്ങിയവർ സംസാരിച്ചു