കൊല്ലം : എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വൈദിക സമിതി രൂപീകരിച്ചു. സ്വാമി അരൂപാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ശിവഗിരി മഠം തന്ത്രി നാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. വൈദിക സമിതി സംസ്ഥാന സമിതി അംഗം ഷാജി ശാന്തി, തിരുവല്ല യൂണിയൻ ഭാരവാഹികളായ സുജിത് ശാന്തി, ഷിബു ശാന്തി, യൂണിയൻ കൗൺസിലർ എസ്. ഷൈബു, വി. ഹനിഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ് എന്നിവർ പങ്കെടുത്തു. വൈദിക സമിതി ചെയർമാനായി ഡോ. ഗണേശൻ തിരുമേനി, വൈസ് ചെയർമാനായി വിജേഷ് ശാന്തി, കൺവീനറായി സുരേഷ് ശാന്തി, ജോയിന്റ് കൺവീനറായി അഭിലാഷ് കല്ലട എന്നിവരെ തിരഞ്ഞെടുത്തു. ഗണേശൻ തിരുമേനി സ്വാഗതം പറഞ്ഞു.