ശാസ്താംകോട്ട: ബാലസംഘം മൈനാഗപ്പള്ളി കിഴക്ക് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിമൺ നിർമ്മാണ പരിശീലനം നടത്തി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടന്ന പരിശീലനം ബാല സംഘം കുന്നത്തൂർ ഏരിയാ സെക്രട്ടറി മഹേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് നദിയ റാഫി അദ്ധ്യക്ഷത വഹിച്ചു. എം.കെ പ്രദീപ്, അനീഷ് നവമി, മനീഷ് ഭാസ്കർ, അഭിമന്യു ,ബീന ,അലീഷാ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.