ശാസ്താംകോട്ട: സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി മലബാർ കലാപവും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഡോ.പി.കെ. ഗോപൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അൻസർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ടി. മോഹനൻ, മുടീത്തറ ബാബു, തുളസീധരൻ പിള്ള, മോഹനൻ പിള്ള, ആർ.കമൽദാസ്, ഭവാനി , എം.കെ. പ്രദീപ്, പി.അംബിക, കെ.പി.ശിവശങ്കരപ്പിള്ള, വാസുദേവൻ, ഉണ്ണികൃഷ്ണപിള്ള, എസ്.നഹാസ് തുടങ്ങിയവർ സംസാരിച്ചു.