കരുനാഗപ്പള്ളി: കേരള എൻ. ജി .ഒ സംഘ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി. ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. പെൻഷണേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി പി. രാജേന്ദ്രൻ, എൻ.ടി.യു ഉപജില്ലാ പ്രസിഡന്റ് വി. എൻ. കൃഷ്ണൻ പോറ്റി, സെക്രട്ടറി എം. ജി. പ്രദീപ് ലാൽ പണിക്കർ , പെൻഷണേഴ്സ് സംഘ് മേഖലാ പ്രസിഡന്റ് ഡി. ശരവണൻ എന്നിവർ സംസാരിച്ചു. എൻ .ജി .ഒ സംഘ് സംസ്ഥാന കൗൺസിൽ അംഗം ആർ. കൃഷ്ണകുമാർ സ്വാഗതവും സംസ്ഥാന സമിതിയംഗം ബി. മനേഷ് ബാബു നന്ദിയും പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക, മുഴുവൻ ജീവനക്കാർക്കും ലീവ് സറണ്ടർ അനുവദിക്കുക, ക്ലാസ് ഫോർ ജീവനക്കാർക്ക് 40 ശതമാനം വകുപ്പ് തല പ്രൊമോഷൻ അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധ‌ർണ.