കൊല്ലം: വയലാർ രാമവർമ്മ സാഹിത്യ പുരസ്കരം ലഭിച്ച ബെന്യാമിന് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ 28 ന് വൈകിട്ട് 5ന് ആദരം നൽകും. സരസ്വതി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിക്കും. ഓണററി സെക്രട്ടറി കെ.രവീന്ദ്രനാഥൻ നായർ, ജോയിന്റ് സെക്രട്ടറി പ്രതാപ് ആർ. നായർ എന്നിവർ അവാർഡ് ജേതാവിനെ ആദരിക്കും. വയലാർ പുരസ്‌കാര നിർണയ കമ്മിറ്റി അംഗം ഡോ.സി.ഉണ്ണിക്കൃഷ്ണൻ, ഭരണസമിതിയംഗം ചവറ കെ.എസ്.പിള്ള, ട്രഷറർ പ്രൊഫ.പി.ഒ.ലബ്ബ എന്നിവർ സംസാരിക്കും. പ്രോഗ്രാം കമ്മിറ്റിയംഗം കെ.ഭാസ്കരൻ സ്വാഗതവും ഭരണസമിതിയംഗം കെ.അമൃതലാൽ നന്ദിയും പറയും.