പോരുവഴി : പഞ്ചായത്ത് ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ എൽ.ഡി.എഫ് പോരുവഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് കെ.സോമപ്രസാദ് എം.പി ഇന്ന് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് , എസ്.ഡി.പി.ഐ, ബി. ജെ പി കൂട്ടുകെട്ടിൽ ഉണ്ടാക്കിയ ഭരണ സമിതിയാണ് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത്. കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള വടം വലി കാരണം ഭരണം സ്തംഭിച്ചിരിക്കുകയാണ്. കമ്മിറ്റികൾ പോലും കൂടാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനെതിരെയാണ് എൽ.ഡി.എഫ് ഇന്ന് രാവിലെ 10 മണിയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ.ബി. ബിനീഷ് അറിയിച്ചു.