booster-
സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം

പോരുവഴി : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം "കരുതലോടെ മുന്നോട്ട് " എന്ന കാമ്പയിനിൽ ശൂരനാട് വടക്ക് ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ, ഗ്രാമപഞ്ചായത്ത് അംഗം ദിലീപ്, അസി. സെക്രട്ടറി സുനിൽ ഡേവിഡ്, ഹെഡ് ക്ലാർക്ക് ഷംല ബീഗം ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ധന്യ ജയപ്രകാശ്, ഡോ.ഷീല എന്നിവർ പങ്കെടുത്തു .