പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ പൊതുയോഗവും സ്കൂൾ സുരക്ഷാ സമിതിയോഗവും ഗ്രാമപഞ്ചായത്തംഗം ഗീത മംഗലശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനായി. പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ് സ്കൂൾ സുരക്ഷാ ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെഡ്മാസ്റ്റർ ടി.ആർ.മഹേഷ്, സ്റ്റാഫ് സെക്രട്ടറി സി.വി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രവേശനോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നവാഗത വിദ്യാർത്ഥികൾക്കായി സ്കൂളിലേക്ക് ആവശ്യമായ മാസ്കുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. പി.ടി.എ ഭാരവാഹികളായി ഹരികുമാർ(പ്രസിഡന്റ്), ഷാജി(വൈസ് പ്രസി.), ഉഷാകുമാരി(മാതൃസമിതി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.