adarav-
ഡോ. ജെ. മാത്യൂസിന്റെ കുടുംബം ആദരവ് ഏറ്റുവാങ്ങി

കൊല്ലം : മരണാനന്തരം ഡോക്ടറേറ്റ് ലഭിച്ച കായിക പരിശീലകൻ പ്രൊഫ.ജെ. മാത്യൂസിന്റെ കുടുംബത്തിന് കോൺഗ്രസ്‌ രണ്ടാം വാർഡ് കമ്മിറ്റിയുടെ ആദരം. കോൺഗ്രസ്‌ വാർഡ് കമ്മിറ്റിയുടെ സ്നേഹാദരവ് സി. ആർ. മഹേഷ്‌ കണ്ണമ്പള്ളിൽ വീട്ടിൽ എത്തിയാണ് നൽകിയത്. മാതാപിതാക്കളായ ജോയി , ഏലിയാമ്മ, ഭാര്യ സോജി മാത്യൂസ്, മക്കളായ ജോയൽ മാത്യു, ജോഷ് മാത്യു എന്നിവർ ചേർന്ന് എം. എൽ. എ യിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ എസ്. വത്സല, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു പാഞ്ചജന്യം, ആർ. ഉണ്ണികൃഷ്ണൻ കുശസ്ഥലി, കൈപ്ലെത്തു ഗോപാലകൃഷ്ണൻ, ഷാജി സോപാനം, ലിനു മാത്യു, ആർ. രവീന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.