കരുനാഗപ്പള്ളി: കേരഫെഡിലെ മുഴുവൻ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റി മാർച്ചും യോഗവും സംഘടിപ്പിച്ചു. യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, നീലികുളം സദാനന്ദൻ, കെ.കൃഷ്ണപിള്ള, വിജയകുമാർ, കെ.എം. നൗഷാദ്, മേടയിൽ ശിവ പ്രസാദ്, എം നിസാർ,സത്താർ, ബിനിഅനിൽ, രാജു, ഗിരിജാകുമാരി, ഷിബുബഷീർ, ആദിനാട് മജീദ്, ചൗധരി, ഷാജി കൃഷ്ണൻ. എന്നിവർ പ്രസംഗിച്ചു.