കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട് ഭാഗത്ത് ബൈക്കും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുണ്ടറ പെരുമ്പുഴ സ്വദേശി അനന്ദു മണികണ്‌ഠനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്‌ക്ക് വരികയായിരുന്ന ലോറിയും എതിർദിശയിൽ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അനന്ദുവിന്റെ ബൈക്ക് പൂർണമായും തകർന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.