കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള വിഷയത്തിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിലടക്കം ആരോപണ വിധേയനായ നഗരസഭ ചെയർമാൻ എ.ഷാജു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനീഷ് കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ചു. അരുൺ കാടാംകുളം, ഗിരീഷ് കുമാർ, അജിത് ചാലൂക്കോണം എന്നിവർ സംസാരിച്ചു.