കൊട്ടാരക്കര: ഇ‌ഞ്ചക്കാട് കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളായ കുട്ടികളെ പുസ്തകങ്ങളും മെഡലുകളും നൽകി അനുമോദിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ബി.രാജേന്ദ്രൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജി.ഉണ്ണികൃഷ്ണൻ നായർ ഉപഹാര സമർപ്പണം നിർവഹിച്ചു. വാർഡ് മെമ്പർ എസ്.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വാസുദേവൻപിള്ള, എൻ.ഗിരിധരൻനായർ, ജി.വിജയൻപിള്ള , വൈഷ്ണവി എന്നിവർ സംസാരിച്ചു.