പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി, യു.പി വിഭാഗങ്ങളിൽ മൂന്ന് വീതവും ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ സയൻസ് എന്നി വിഷയങ്ങളിലേക്കും അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.