കൊല്ലം : അയാൽക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ പെരിനേഴത്ത് മുക്കിൽ തെന്നൂർ വടക്കതിൽ മുരുകൻ എന്നു വിളിക്കുന്ന ശ്രീമുരുകൻ (49) ആണ് പൊലീസ് പിടിയിലായത്. യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച ഇയാളെ യുവതിയുടെ ഭർത്താവും അയൽക്കാരുമെത്തി പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പരാതിയിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് നാല് അയൽക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു.ബിജു, സബ് ഇൻസ്‌പെക്ടർമാരായ ഷാജഹാൻ, ഷാഫി , എ.എസ്..ഐ സുനിൽകുമാർ, സി.പി.ഒ മാരായ ശ്രീലാൽ, ജയകുമാരി, ലതിക എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.