കുളത്തൂപ്പുഴ: പുനലൂർ എം.എൽ.എ ആയിരുന്ന സാം ഉമ്മന്റെ 38-ാം ചരമവാർഷികദിനം കേരള കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്റ്റേറ്റ് അഡ്വൈസർ മോഹനൻപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കെ .ടി .യു .സി സംസ്ഥാന പ്രസിഡന്റും സാം ഉമ്മന്റെ സഹോദരനുമായ റോയി ഉമ്മൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ മേഴ്സിജോർജ്ജ്, നേതാക്കളായ മാധവൻപിള്ള, ജോർജ് കുട്ടി, അബ്ദുൽ സലീം, അനന്തു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.