al
ബിജെപി യുടെ നേതൃത്വത്തിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ചും ധർണയും

പുത്തൂർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സുരേഷ് കൈതകോട് അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ പുത്തൂർ ബാഹുലേയൻ ,ഗീതകുമാരി അന്തർജനം, എസ്.സിമോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കൈതകോട്,പഞ്ചായത്ത് സമിതി സെക്രട്ടറിമാരായ അനിൽ കരിമ്പിൻപുഴ, സുരേഷ് ഇടവട്ടം, ഒന്നാം വാർഡ് മെമ്പർ ഗീത മഗലശേരി, മഹിളാ മോർച്ച പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി നിഷ റാണി, സെക്രട്ടറി ഭാഗ്യശ്രീ ,അഞ്ജലി നാഥ്,ഭുവനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. താഴം തെക്കുംചേരി ഭാഗത്തുള്ള ഇഷ്ടിക കമ്പനികളോട് ചേർന്ന ചെളി ഖനനം ചെയ്ത കുഴികളിൽ ലോഡ് കണക്കിന് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്രയും വേഗം കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും മാലിന്യങ്ങൾ നീക്കി നാടിനെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ബി.ജെ.പി മാർച്ചും ധർണയും സംഘടിപ്പിച്ചത്.