navas-ns
ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം വാഹനം തട്ടി വാനരൻ മരിച്ച നിലയിൽ

ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ കുരങ്ങിന് വണ്ടി തട്ടി ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെ ശാസ്താംകോട്ട ആൽത്തറ വിള ജംഗ്ഷന് സമീപമാണ് സംഭവം. കുരങ്ങ് റോഡിൽ ചത്ത് കിടക്കുകയായിരുന്നു. റോഡ് മുറിച്ച് കടന്നപ്പോൾ വാഹനം ഇടിച്ചതാകാമെന്ന് കരുതുന്നു. തലയിൽ കൂടി വാഹനം കയറി ഇറങ്ങിയിട്ടുണ്ട്. ഇടിച്ച വാഹനം നിറുത്താതെ പോയി. മറ്റ് കുരങ്ങൻമാർ അക്രമാസക്തരായി നിന്നതിനാൽ കുരങ്ങനെ മറവു ചെയ്യാൻ നാട്ടുകാർ ഏറെ ബുദ്ധിമുട്ടി.
ശാസ്താംകോട്ടയിലും പരിസരത്തും കഴിയുന്ന ചന്തകുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നത് ശാസ്താംകോട്ട മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭക്ഷണം കിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവ കൂട്ടമായി എത്തി കാർഷിക വിളകളും തുണികളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് പതിവാണ്.