കൊല്ലം: എസ്.എൻ.ഡി.പി യോഗം 655-ാം നമ്പർ ചെമ്മക്കാട് ശാഖയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽ കുമാർ പൊതു യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജി. ലിബു അദ്ധ്യക്ഷത വഹിച്ചു. ശാഖ കൺവീനർ അനിൽ കുമാർ, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി കെ. സുദർശന ബാബു, വൈസ് പ്രസിഡന്റായി ജി. സുരേഷ്, സെക്രട്ടറിയായി കെ.എസ്. സജു, യൂണിയൻ പ്രധിനിധിയായി എസ്. രഞ്ജു കുമാർ, കമ്മിറ്റി അംഗങ്ങളായ അജിത് പി. ഘോഷ്, എസ്. സുമേഷ്, അനിൽ കുമാർ, അമിത് രാജ്, സുനിൽ കുമാർ, എ. ദേബാർ, എ. അജീഷ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി കെ.എസ്. രാജു, പ്രദീപ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.