ഓയൂർ: കരിങ്ങന്നൂർ പുതുുശ്ശേരി വിഷ്ണു സാംസ്കാരിക കേന്ദ്രം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും സൗജന്യ കുട വിതരണവും നടന്നു. മന്ത്രി ജെ. ചിഞ്ചു റാണി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജയ കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ. വിശാഖ് കുട്ടികൾക്കുള്ള സൗജന്യ കുടകൾ വിതരണം ചെയ്തു. ചടയമംഗലം ബ്ലോക്ക് മെമ്പർമാരായ കരിങ്ങന്നൂർ സുഷമ, ജയന്തി ദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വേണുഗോപാൽ, ട്രഷറർ പി.സജീവ് , സെക്രട്ടറി ആർ.എസ്. രഞ്ചു എന്നിവർ സംസാരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു, വിദ്യാർത്ഥികൾ , ഡോക്ടർമാർ, പി .എസ്. സി റാങ്ക് ജേതാക്കൾ, ആശാവർക്കർമാർ, കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.