കൊല്ലം: കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട സ്കൂൾ ബസ് തൊഴിലാളികൾക്ക് ഓണറേറിയം അനുവദിക്കുക, ദുരിതകാലത്ത് അടിയന്തര ധനസഹായം ലഭ്യമാക്കുക, മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.ബി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു കൊല്ലം ഏരിയാ സെക്രട്ടറി ജി. അനന്തൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബുകുമാർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ എസ്. മുരളീധരൻ സ്വാഗതവും കെ.എസ്.എസ്.ബി.യു ജോയിന്റ് സെക്രട്ടറി അനിൽ നന്ദിയും പറഞ്ഞു.