ഓയൂർ: മീയ്യണ്ണൂർ, കൊട്ടറ കുളത്തൂർക്കാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ ആയില്യപൂജയും നൂറുംപാലും 30 ന് നടക്കും. കൊട്ടറ കുന്തിരി കുളത്ത് ഇല്ലത്ത് വാമനൻ നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ഗോപീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6 ന് മഹാഗണപതി ഹോമം, 9.30 ന് സർപ്പക്കാവിൽ അഭിഷേകം, 10 ന് യോഗീശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, തുടർന്ന് നൂറുംപാലും ആയില്യപൂജയും, വൈകിട്ട് 6.30ന് ദീപാരാധന.