തൊടിയൂർ: സ്കൂൾ കുട്ടികളിൽ കൊവിഡ് പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന 'കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതിയുടെ തൊടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. തൊടിയൂർ ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ, ഡോ.ഉഷ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ് , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, ടി.ഇന്ദ്രൻ, ജഗദമ്മ ,സുനിത, സഫീന അസീസ്, അൻസിയ ഫൈസൽ, പി. ടി .എ പ്രസിഡന്റ് അബ്ദുൽസലിം എന്നിവർ സംസാരിച്ചു. ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ വിതരണത്തിനായി തൊടിയൂർ ഗവ.ഹോമിയോ ഡിസ്പെപെൻസറിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.