കൊട്ടാരക്കര: പട്ടിണിയുടെ ചൂടറിഞ്ഞ് തെരുവിൽ തളർന്നുറങ്ങിയ സദാനന്ദന് ഒടുവിൽ കലയപുരം സങ്കേതം തണലൊരുക്കി. 40 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ബാലുശ്ശേരിയിൽ നിന്ന് കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനായെത്തിയ സദാനന്ദന് കൊവിഡ് പശ്ചാത്തലത്തിൽ ജോലിനഷ്ടപ്പെട്ടു. ഉണ്ണാനും ഉറങ്ങാനും കഴിയാതെ വിധിയെ പഴിച്ച് കഴിഞ്ഞ സദാനന്ദനെ ബ്ളഡ് ഫോർ ലൈഫ് എന്ന സംഘടനയുടെ ഭാരവഹികളായ ഫൗണ്ടർ ഉഷശ്രീ മേനോൻ, അഫ്സൽ സലാം, ഉണ്ണികൃഷ്ണൻ, സയ്ദ് അലി എന്നിവർ ചേർന്നാണ് ആശ്രയയിലെത്തിച്ചത്.