പരവൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനിൽ വേളമാനൂർ, വൈസ് പ്രസിഡന്റ് ബിജു കൈരളി, ട്രഷറർ അനിൽ സ്റ്റാർ വിഷൻ, ജില്ലാ പി.ആർ.ഒ ജിജോ പരവൂർ, യൂണിറ്റ് സെക്രട്ടറി അരുൺ ഗണപതി, പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ദേവലാൽ, ഉദയൻ തപസ്യ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീകുമാർ (പ്രസിഡന്റ്), അരുൺ ഗണപതി (സെക്രട്ടറി), അനുരൂപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.