v

കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സ്ത്രീശാക്തീകരണ നിലപാട് പരാജയമാണെന്ന് ആർ.എം.പി.ഐ മഹിളാ സംഘം ജില്ല അഡ്ഹോക്ക് കമ്മിറ്റി യോഗം ആരോപിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ നിമയനിർമ്മാണത്തിന് സർക്കാരുകൾ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആർ.എം.പി.ഐ ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കരിക്കോട് ദിലീപ് കുമാർ, ചെമ്മക്കാട് രാധാകൃഷ്ണൻ, ബാബുരാജൻ എന്നിവർ സംസാരിച്ചു. എസ്. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർമാരായി ശശികല എസ്. ആശ്രാമം, എസ്. ഗീതാകുമാരി, ജോയിൻ കൺവീനർമാരായി ലളിത പി. നായർ, മങ്ങാട് ഷീല എന്നിവരെ തിഞ്ഞെടുത്തു.