ഓടനാവട്ടം : കട്ടയിൽ പാലയ്‌ക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ ആയില്യ മഹാമഹം 30ന് രാവിലെ 5.30ന് ആരംഭിക്കുന്നു. ക്ഷേത്രം തന്ത്രി നാരായണര് പണ്ടാരത്തിൽ മുഖ്യ കാർമികത്വം വഹിക്കും. മേൽ ശാന്തി ബൈജു നാരായണൻ പോറ്റി നേതൃത്വം വഹിക്കും. പതിവ് പൂജകൾക്ക് പുറമേ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശ പൂജ, 8 മുതൽ സർപ്പക്കാവിൽ കളമെഴുത്തും പാട്ടും, 10.30 മുതൽ അഷ്ടനാഗ പൂജ, സർപ്പ പൂജ, നൂറുംപാലും ഊട്ട്, സർപ്പാഭിഷേകം, ആയില്യ പൂജ എന്നിവകളും ഉണ്ടായിരിക്കും. പൂജാദ്രവ്യങ്ങൾ ഭക്തജനങ്ങളിൽ നിന്ന് സ്വീകരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.