പരവൂർ : പൂതക്കുളം നാങ്കിലഴികം ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യം ഊട്ട് 30ന് രാവിലെ ഒൻപതിന് നാരായണൻ നമ്പൂതിരി, മോഹനകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കോങ്ങാൽ പനമൂട്ടിൽ പരബ്രഹ്മ ക്ഷേത്രം
പരവൂർ : കോങ്ങാൽ പനമൂട്ടിൽ പരബ്രഹ്മ ക്ഷേത്രത്തിലെ ആയില്യം ഊട്ട് 30 ന് രാവിലെ പത്തിന് തന്ത്രി, മേൽശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഈഴംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
പരവൂർ : പൂതക്കുളം ഈഴംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തോട് അനുബന്ധിച്ച്
ആയില്യപൂജയും അഷ്ട നാഗപൂജയും ആയില്യം ഊട്ടും സർപ്പസൂക്ത പുഷ്പാഞ്ജലിയും
30ന് രാവിലെ പത്തിന് നടക്കും. വിശേഷാൽ പൂജകൾ വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പി. വിശ്വരാജനും സെക്രട്ടറി വി. ബിജുവും അറിയിച്ചു. ഫോൺ: 0474 2518487, 8590620077.
കുറുമണ്ടൽ രാമന്റഴികം സൂര്യയക്ഷിയമ്മ ക്ഷേത്രം
പരവൂർ : കുറുമണ്ടൽ രാമന്റഴികം സൂര്യയക്ഷിയമ്മ ക്ഷേത്രത്തിലെ ആയില്യം ഊട്ട് 30ന് രാവിലെ പത്തിന് മേൽശാന്തി സത്യശീലന്റെ കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി ഭാസ്‌കരൻ അറിയിച്ചു.
കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രം
പരവൂർ : കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രത്തിലെ ആയില്യം ഊട്ട് 30 ന് രാവിലെ ഒൻപതിന് മേൽശാന്തിയുടെ കാർമ്മികത്ത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി സാജൻ അറിയിച്ചു