ചവറ : വിദ്യാർത്ഥികൾക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണത്തിനായി ചവറ ഗ്രാമ പഞ്ചായത്തിലെയും ചവറ ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ചവറ ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിലും ഫാമിലി ഹെൽത്ത് സെന്റർ, ഭരണിക്കാവ്, ചവറയിലും പ്രത്യേക വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിള്ള നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ
ജയലക്ഷ്മി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ്, ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി, സുരേഷ് കുമാർ, സുരേഷ് ബാബു, റാഹില, ശ്രീ ബാബു, അദ്ധ്യാപക പ്രതിനിധിയായി ശൈലേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. പി.എസ്. ശ്രീകാന്ത് പദ്ധതിയുടെ വിശദീ കരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ നന്ദി പറഞ്ഞു.