sreelal
പരവൂർ നഗരസഭയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേസോൺ പി. ശ്രീജ നിർവഹിക്കുന്നു

പരവൂർ : പരവൂർ നഗരസഭയിൽ ആയുഷ് ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി പ്രതിരോധമരുന്ന് വിതരണം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ വിതരണോദ്‌ഘാടനം നിർവഹിച്ചു. ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ഗീത അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീലാൽ, ജെ. ഷെരീഫ്, വി. അംബിക, ഒ. ഷൈലജ, സ്വർണമ്മ സുരേഷ്, മിനി, ഡോ. ആർ. കൃഷ്‌ണേന്ദു എന്നിവർ സംസാരിച്ചു.