കൊട്ടാരക്കര : ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ എം.എൻ.വി.ജി അടിയോടിയുടെ 15-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലെ പ്രവർത്തനം സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും നിക്ഷേപിക്കുന്നതിനായി ധ്വനി എന്ന പേരിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു.
സർക്കാർ ഓഫീസുകളിൽ അഴിമതിയുണ്ടെങ്കിൽ അത് സംബന്ധിച്ച പരാതിയും പെട്ടികളിൽ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാമെന്ന് ജോയിന്റ് കൗൺസിൽ അറിയിച്ചു. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ പരാതിപ്പെട്ടി സ്ഥാപിച്ചുകൊണ്ട് എം.എൻ.വി.ജി അടിയോടി അനുസ്മരണ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. സതീഷ്.കെ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സാലിഷ് രാജ്, മനോജ് പുതുശ്ശേരി, വൃന്ദ, നജീബ് ഖാൻ, പ്രസീത, ഹരിപ്രസാദ്, കെ.ജി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.