കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 2021- 22 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി അഡ്മിഷനിൽ ആദ്യ സ്പോട്ട് അഡ്മിഷന് ശേഷം ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ അദർ ബാക്ക് വേർഡ് ഹിന്ദു ക്വാട്ടയിലും മെക്കാനിക്കൽ ബ്രാഞ്ചിലെ ജനറൽ ക്വാട്ടയിലും ഒഴിവുള്ള ഓരോ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 9 മുതൽ കോളേജിൽ നടക്കും. www.polyadmission.org/let എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച, കൊല്ലം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ എല്ലാവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വരുന്നവർ കെ.ജി.സി.ഇ/ ഐ.ടി.ഇ, പ്ളസ് ടു, വി.എച്ച്.എസ്.ഇ, ജാതി, വരുമാനം നോൺ ക്രീമിലെയർ, ട്രാൻസ്ഫർ, കോൺടാക്ട് സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണം. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടയ്ക്കണം.
ഫോൺ: 9188590801, 8281811074, 8921283869