കൊല്ലം: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മൂൺ ബൂസ്റ്റർ മരുന്നിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിർവഹിച്ചു. പൂതക്കുളം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ, പൂതക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു. പൂതക്കുളം സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്. ലാലി സ്വാഗതവും പൂതക്കുളം ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് വിൻസി നന്ദിയും പറഞ്ഞു.