ശാസ്താംകോട്ട: കേരള പുലയർ മഹാസഭ കുന്നത്തൂർ താലൂക്ക് പ്രവർത്തക കൺവെൻഷൻ എസ്.എൻ.ഡി.പി ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.കെ. സുരേന്ദ്രനാഥ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ, ജി.സുരേന്ദ്രൻ, തിരുമുല്ലവാരം രാജു, ചിറ്റയം രാമചന്ദ്രൻ, അശോകൻ, ശാന്തമ്മ യശോദരൻ, ഉഷാ രാധാകൃഷ്ണൻ, ശിവൻ ശൂരനാട്, ഡി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. കെ.രാധാകൃഷ്ണൻ (പ്രസിഡന്റ്) ,കെ.എൻ.സുരേന്ദ്രൻ (സെക്രട്ടറി), ഡി.പ്രസന്നകുമാരി (ട്രഷറർ) എന്നിവരെ താലൂക്ക് യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.