photo
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അവലോകന യോഗം പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: നവംബർ 1ന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നടന്നു. പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗമാണ് നടന്നത്. ഏരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈൻ ബാബു, ജി. അജിത്, വി.രാജി , പഞ്ചായത്ത് അംഗങ്ങളായ മഞ്ജുലേഖ, അഞ്ജു, ഡോൺ വി. രാജ്, സുജിത, പ്രസന്ന ഗണേഷ്, വിഷ്ണു അഖിൽ, സെക്രട്ടറി എ. നൗഷാദ്, സബ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ, ഡോ. പ്രവീൺ, ഡോ. വിജയൻ തുടങ്ങിയവരും പങ്കെടുത്തു. എല്ലാ സ്കൂളുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.ടി.എ യോഗം ചേരാനും അദ്ധ്യാപകർ കുറവുള്ള സ്കൂളുകളിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് ടി.അജയൻ പറഞ്ഞു.