v

കൊല്ലം: ശ​ക്ത​മാ​യ കാ​റ്റുംമ​ഴ​യും മി​ന്ന​ലോ​ടുകൂ​ടി​യ ഇ​ടി​യുമു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തിൽ അപകടങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ജാഗ്രതപാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പാൽ, പത്രം വിതരണക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. വൈ​ദ്യു​തി ലൈൻ, സർ​വീ​സ് വ​യർ എന്നിവ പൊ​ട്ടിവീ​ണ് കി​ട​ക്കു​ന്ന​ത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ബ​ന്ധ​പ്പെ​ട്ട കെ.എ​സ്.ഇ.ബി ഓ​ഫീ​സിൽ അ​റി​യി​ക്കണം. അവയിലൂടെയുള്ള വൈദ്യുതി സഞ്ചാരം ഓ​ഫ് ചെ​യ്​തെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​തെ അ​തി​ന​ടു​ത്തേ​ക്ക് പോവു​ക​യോ സ്​പർ​ശി​ക്കു​ക​യോ ചെ​യ്യ​രു​ത്. കാ​ല​വർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞു​നിൽക്കു​ന്ന​തും വീ​ഴാ​റാ​യതു​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും വെ​ട്ടി​മാ​റ്റു​ന്ന​തിന് വൈ​ദ്യു​തി ബോർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കണമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

1. വെ​ള്ള​ത്തിൽ വൈ​ദ്യു​തി ലൈൻ പൊ​ട്ടി വീ​ണുകി​ട​ന്നാൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ചവി​ട്ടു​ക​യോ സ്​പർ​ശി​ക്കു​ക​യോ ചെ​യ്യ​രു​ത്.

2. ജ​ന​റേ​റ്റർ, ഇൻ​വർ​ട്ടർ മു​ത​ലാ​യ​വ സ്ഥാ​പി​ക്കൽ, വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​കൾ എന്നിവ അം​ഗീ​കൃ​ത ഇ​ല​ക്ട്രീഷ്യ​നെ കൊ​ണ്ടു​മാ​ത്രം ചെ​യ്യി​പ്പി​ക്കു​ക

3. ഇ​ടിമി​ന്നലുള്ള​പ്പോൾ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​കൾ ഒ​ഴി​വാ​ക്ക​ണം, സു​ര​ക്ഷി​ത​മാ​യ സ്ഥാനത്തേക്ക് മാ​റിനിൽ​ക്ക​ണം.

4. ശ​ക്ത​മാ​യ കാ​റ്റുംമ​ഴ​യും ഇ​ടിമി​ന്ന​ലുമുള്ള​പ്പോൾ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങൾ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ല​ഗ്ഗിൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഊരിമാറ്റണം

5. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ​ കെ​ട്ട​രു​ത്

6. വൈ​ദ്യു​തി ലൈ​നു​കൾ​ക്ക് സ​മീ​പം ലോ​ഹ​വ​സ്​തു​ക്കൾ ഉ​പ​യോ​ഗി​ച്ചു​ള്ള തോ​ട്ടി​കൾ/ഏ​ണി​കൾ എ​ന്നി​വ വയ്ക്കരുത്

7. കെ​ട്ടി​ട​ങ്ങ​ളിൽ വൈ​ദ്യു​തിബ​ന്ധം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​മ്പ് അം​ഗീ​കൃ​ത വ​യർ​മാ​നെ​ക്കൊ​ണ്ട് വ​യ​റിംഗ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ പരിശോധിപ്പിക്കണം

വൃ​ക്ഷ​ങ്ങ​ൾ വീ​ണ് ക​മ്പി​കൾ താ​ഴ്​ന്നുകി​ട​ന്നാലോ പോ​സ്റ്റു​കൾ ഒ​ടി​ഞ്ഞാലോ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസിൽ വിളിക്കുക

കൺട്രോൾ റൂം ടോൾ ഫ്രീ: 1912

സു​ര​ക്ഷാ എ​മർ​ജൻ​സി: 9496010101