n
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോ മരുന്ന് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രലായത്തിന്റെ സഹകരണത്തോടെ 5000 വിദ്യാർത്ഥികൾക്കാണ് മൈനാഗപ്പള്ളിയിൽ മരുന്ന് വിതരണം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഐ.സി.എസിൽ മരുന്ന് വിതരണോദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, ഷിജിനാ നൗഫൽ, ഡോ. സ്നേഹസീമാ, അദ്ധ്യാപികരായ രേവതി, ഷെർമി എന്നിവർ സംസാരിച്ചു.