കൊട്ടാരക്കര: കേരള പുലയർ മഹാസഭ കുന്നത്തൂർ യൂണിയൻ കമ്മിറ്റി രൂപീകരണ യോഗം ശാസ്താംകോട്ട എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രാജു തിരുമുല്ലവാരം, കെ.ജി. ശിവാനന്ദൻ, വി.ഐ.പ്രകാശ്, ശാന്തമ്മ യശോധരൻ, ജില്ലാ പ്രസിഡന്റ് ചിറ്റയം രാമചന്ദ്രൻ, അശോകൻ അഖിലാസ്, കറവൂർ സോമരാജൻ,

കൈതക്കോട് റജികുമാർ, രാകേഷ് നെടുവത്തൂർ, ഉഷ രാധാകൃഷ്ണൻ, മിനിലാൽ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ.എൻ. സുരേന്ദ്രൻ സ്വാഗതവും ട്രഷറർ പ്രസന്നകുമാരി നന്ദിയും

പറഞ്ഞു.